Mon. Nov 18th, 2024

ന്യൂഡല്‍ഹി:

ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ 38ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 28 ശതമാനമാണ് നിരക്ക്.

ഏകീകൃത ലോട്ടറി ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പാനല്‍ അനുകൂലിച്ചു. ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ വോട്ടിംഗിലൂടെ തീരുമാനമെടുക്കുന്നത്.

ജിഎസ്ടി കൗണ്‍സിലിന്റെ വരുമാന ചോര്‍ച്ച തടയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് ജിഎസ്ടി സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ പരിശോധിക്കും.

നിരക്കുകള്‍ അവലോകനം ചെയ്യുന്നതിനും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം ചോദിച്ചിരുന്നു.

നേരത്തെ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്തുമെന്ന് സാ്മ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റമില്ല.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസങ്ങള്‍ കൂടി ബാക്കിനില്‍ക്കെ ജിഎസ്ടി യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാത്തിരിക്കയാണ് സാമ്പത്തിക വിദഗ്ധര്‍.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പങ്കെടുത്തു.