Thu. Dec 26th, 2024
കൊച്ചി:

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥിരാജ് സുകുമാരന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവീനോ തോമസ് നിര്‍മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്ര്യേകതയും കിലേമീറ്റേഴ്സ് ആന്‍ഡ് കിലേമീറ്റേഴ്സിനുണ്ട്.

ഒരു ബെെക്ക് യാത്രക്കായി ടൊവീനോ പുറപ്പെടുന്നതും, അരികില്‍ നിന്ന് ജോജു ജോര്‍ജ് ആര്‍പ്പുവിളിക്കുന്നതുമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്റര്‍.

ദീപു പ്രദീപുമായി ചേര്‍ന്നാണ് ജിയോ ചിത്രത്തിനായി തിരക്കഥയെഴുതുന്നത്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പാണ്.

By Binsha Das

Digital Journalist at Woke Malayalam