Wed. Jan 22nd, 2025

വാഷിംഗ്ടണ്‍:

രണ്ടര വര്‍ഷത്തിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരമായി.

യുഎസില്‍ നിന്ന് കാര്‍ഷിക, ഊര്‍ജ ഉല്‍പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യുമ്പോള്‍ പകരമായി ചൈനീസ് ചരക്കുകള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവ കുറയ്ക്കും.

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരക്കരാര്‍ മികച്ചതാണെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനകം ചൈന ഏതാണ്ട് ഇരട്ടി അമേരിക്കന്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാറിന് ശേഷം യുഎസ് വ്യാപാര പ്രതിനിധി പ്രതികരിച്ചു.

എന്നാല്‍ ചൈന കരാറില്‍ ഒപ്പിടുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ബൂദ്ധിപൂര്‍വമായാണ് ചൈന കരാറിനെ കണ്ടത്. അമേരിക്കന്‍ സാങ്കേതികവിദ്യ ചൈനീസ് സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയുന്നതും, ധനകാര്യ സേവന വിപണി യുഎസ് കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നത് ഒഴിവാക്കുന്നതായും ചൈനീസ് കറന്‍സിയില്‍ കൃത്രിമത്വം കാണിക്കുന്നത് തടയാനും ചൈന കരാറില്‍ നിബന്ധന ചെയ്തിട്ടുണ്ട്.

വ്യാപാരക്കരാര്‍ അവസാനിച്ചത് ഏഷ്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയരുവാന്‍ ഇടയാക്കി. എംഎസിസിഐയുടെ ഏഷ്യ-പസഫിക് ഓഹരികള്‍ ജപ്പാന് പുറത്ത് എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. എന്നാല്‍ വിശദമായ വിവരങ്ങള്‍ വരാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈനീസ് കാര്‍ഷിക വസ്തുക്കള്‍ വാങ്ങുന്നത് പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറായി ഉയരുമെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈസര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തീരുവതര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ് 2017ല്‍ അമേരിക്ക 24 ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

കരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കൂടുതല്‍ ധന്യങ്ങള്‍ വാങ്ങുമെന്ന് ചൈന അറിയിച്ചു.

ചൈനയുടെ വ്യാപാര പ്രതിനിധി സംഘവും ചില ഉദ്യോഗസ്ഥരും ജാഗ്രതയോടെ സമീപിച്ച കരാറില്‍ മുതിര്‍ന്ന യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ഒപ്പ് വെയ്ക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

ഒന്നാംഘട്ട കരാര്‍ പൂര്‍ത്തീകരിക്കാന്‍ ചൈന വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സോയാബീന്‍ പോലുള്ള ചില യുഎസ് കാര്‍ഷിക വസ്തുക്കളുടെ ഇറക്കുമതി ചൈനയുടെ ആവശ്യത്തേക്കാള്‍ ഉയര്‍ന്നതാണ്.