Fri. Apr 4th, 2025

ബെംഗളൂരു:

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കുത്തനെ താഴ്ന്നു.

നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 12,053.95 ലെത്തി. സെന്‍സെക്‌സ് 0.17 ശതമാനം കുറഞ്ഞ് 40,938.72ല്‍ വ്യാപാരം അവസാനിപ്പിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 0.75 ശതമാനവും ഐടിസി ഓഹരികള്‍ ഏകദേശം 2 ശതമാനവും താഴ്ന്നു.

ചില ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കിയതിനാല്‍ നിഫ്റ്റി ഐടി സൂചിക 1% ഉയര്‍ന്നു.