Wed. Jan 22nd, 2025

അമേരിക്ക:

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും നിരവധി താരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി  രംഗത്തുവന്നിരിക്കുന്നത്. ബോളിവുഡിലേയും മോളിവുഡിലേയും താരങ്ങള്‍ക്ക് പിന്നാലെ ഹോളിവുഡ് ഇതിഹാസ താരവും പ്രതിഷേധത്തിന് പിന്തുണയറിച്ചിരിക്കുകയാണ്.

ഹോളിവുഡ് താരം ജോണ്‍ കുസാക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐകൃദാര്‍ഢ്യവുമായി രംഗത്തുവന്നത്.  പൗരത്വഭേദഗതി നിയമത്തിനെതിരെ കാലിഫോര്‍ണിയയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

https://twitter.com/FriedrichPieter/status/1206476808494841856

അതേസമയം, ബോളിവുഡ് താരങ്ങളായ അനുരാഗ് കശ്യപ്, രാജ്കുമാര്‍ റാവു, അനുഭവ് സിന്‍ഹ, സ്വര ഭാസ്കര്‍, തുടങ്ങിയവരെല്ലാം രൂക്ഷമായ ഭാഷയില്‍ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പാർവ്വതി തിരുവോത്ത്, പൃഥ്വിരാജ്, സണ്ണി വെയിൻ, അമലാ പോൾ, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ലിജോ ജോസ് പല്ലിശേരി, റിമാ കല്ലിങ്കൽ, ആഷിഖ് അബു, ഷെയിൻ നിഗം, ഗീതു മോഹൻദാസ് തുടങ്ങി മലയാളി താരങ്ങളും ഡല്‍ഹി പൊലീസിന്‍റെ നരനായാട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തി.

https://twitter.com/RajkummarRao/status/1206486037658243072

 

By Binsha Das

Digital Journalist at Woke Malayalam