Fri. Nov 22nd, 2024

ബെംഗളൂരു:

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരതര്‍ക്കത്തിന് അവസാനമായേക്കും എന്ന പ്രതീക്ഷയും ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യന്‍ ഓഹരി വിപണിയേയും ചലിപ്പിച്ചു.

നിഫ്റ്റി 0.99% ഉയര്‍ന്ന് 12,090.35 ലും സെന്‍സെക്‌സ് 1.11 ശതമാനം ഉയര്‍ന്ന് 41,032.64 ലും അവസാനിച്ചു. ഈ ആഴ്ച നിഫ്റ്റി സൂചിക 1.43 ശതമാനം നേട്ടം കൈവരിച്ചു.

പൊതുമേഖല ബാങ്കുകളുടെ ഓഹരികളും നിഫ്റ്റിയിലെ ലോഹ ഓഹരികളുമാണ് ഇന്ന് മികച്ച് നിന്നത്. നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചത് ആക്‌സിസ് ബാങ്കാണ്.