Wed. Jan 22nd, 2025

മുംബൈ:

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം പറയുന്ന ചപ്പക്കിന്റെ  ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്കിൽ  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണാണ്.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ നിർമാതാവ് ദീപിക ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വിവാഹാഭ്യർത്ഥന  നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചാം വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയാകേണ്ടി വന്ന പെൺകുട്ടിയാണ് ലക്ഷ്മി അഗർവാൾ.

ലക്ഷ്മിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നത്ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും, മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും, ദീപികയുടെ നിര്‍മ്മാണ കമ്പനിയും ചേർന്നാണ്. ജനുവരി പത്തിനാണ് ചപ്പക്ക് തിയേറ്ററുകളില്‍ എത്തുന്നത്.