റിയാദ്:
നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു.
ഗള്‍ഫ് ഐക്യവും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തമാക്കുന്ന സൃഷ്ടിപരമായ തീരുമാനങ്ങള്‍ ഉച്ചകോടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ഉച്ചകോടി അബുദാബിയില്‍ ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജിസിസി ആസ്ഥാനത്തിന് ആതിഥ്യമരുളുന്ന സൗദിയില്‍ ഉച്ചകോടി ചേരാന്‍ യുഎഇ ആവശ്യപ്പെടുകയായിരുന്നു. മുപ്പത്തിയൊമ്ബതാമത് ഉച്ചകോടി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിയാദിലായിരുന്നു നടന്നത്.