Wed. Jan 22nd, 2025

ബെംഗളൂരു:

ഐടി, സര്‍ക്കാര്‍ ഉടമസ്ഥ ബാങ്കുകള്‍ എന്നിവുയടെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു.

ഇന്നലെ വര്‍ദ്ധനവോടെ അവസാനിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ അവസാനിച്ചു. നിഫ്റ്റി 0.68% കുറഞ്ഞ് 11,856.80 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 0.61% കുറവ് രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് മൂല്യം 40,239 രൂപയാണ്.

ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് മികച്ചു നിന്നത്.

യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികളിലാണ് ഇന്ന് ഏറ്റവും അധികം ഇടിവുണ്ടായത്.

നിഫ്റ്റിയില്‍ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഓഹരി ഇന്നും ഇടിഞ്ഞു. 2.15 ശതമാനമാണ് താഴ്ന്നത്.

ഇന്നലെ നേട്ടത്തിലായിരുന്ന ഓട്ടോ ഓഹരികള്‍ ഇന്ന് താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ സെന്‍സെക്‌സില്‍ 0.82% ഇടിഞ്ഞു. നിഫ്റ്റിയില്‍ റിലയന്‍സ് ഓഹരികള്‍ 0.81 ശതമാനം ഇടിവ് രേഖപ്പെടുത്തി.