Sun. Jan 19th, 2025

ന്യൂഡല്‍ഹി:

റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ ‘ബഡ്‌സ് എയറി’ന്റെ ചിത്രം പുറത്തുവിട്ടു. ആപ്പിളിന്റെ എതിരാളിയാവും ബഡ്‌സ് എയര്‍ എന്നാണ് സാങ്കേതിക ലോകത്തെ വിലയിരുത്തല്‍.

എയര്‍പോഡിന് സമാനമായ രൂപത്തിലാണ് രൂപകല്പന. പുറത്തിറക്കിയ ചിത്രത്തില്‍ വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങളിലാണ് ബഡ്‌സ് എയറുള്ളത്. കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാണോ എന്നകാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

ഡിസംബര്‍ 17ന് പുറത്തിറക്കുന്ന പുതിയ റിയല്‍മി സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ബഡ്‌സ് എയറും പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

ആപ്പിള്‍ എയര്‍പോഡില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും റിയല്‍മി ബഡ്‌സ് എയറിനില്ല. എയര്‍പോഡ് വെള്ള നിറത്തില്‍ മാത്രം ലഭ്യമാകുമ്പോള്‍ റിയല്‍മി പല നിറങ്ങള്‍ ലഭ്യമാകുമെന്നത് മാത്രമാണ് വ്യത്യാസം.