Mon. Dec 23rd, 2024

കൊച്ചി:

 

ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന തൃശ്ശൂര്‍പൂരത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതെത്തിയിരിക്കുകയാണ്. നവാഗതനായ രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, സുദേവ് നായര്‍, ഇന്ദ്രന്‍സ്, സാബു മോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രതീഷ് വേഗയുടേതാണ് തിരക്കഥ.

ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി തൃശൂര്‍ പൂരത്തിനുണ്ട്. പുള്ള് ഗിരി എന്ന കഥാപാത്രമായിട്ടാണ് ജയസൂര്യയെത്തുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം.

ഇമൈയ്ക്ക നൊടികള്‍, കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍ ഡി രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ഡിസംബര്‍ 20 ന് തൃശൂര്‍ പൂരം തീയേറ്ററുകളിലെത്തും.

By Binsha Das

Digital Journalist at Woke Malayalam