Sun. Dec 22nd, 2024

ഹോങ്കോങ്:

രാജ്യത്തെ രണ്ടാമത്തെ വലിയ വ്യോമഗതാഗത കമ്പനി ഹോങ്കോങ് എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നില്ലെന്ന് വ്യോമഗതാഗത മന്ത്രാലയം.

സാമ്പത്തിക അട്ടിമറി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു എയര്‍ലൈന്‍സിനെതിരെ നടപടി സ്വീകരിച്ചത്.

ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ഒരു അടിയന്തര സാമ്പത്തിക പദ്ധതി നടപ്പിലാക്കുകയാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഇതോടെ സാമ്പത്തിക പദ്ധതിയില്‍ ത്യപ്തരാണെന്നും നടപടി നിര്‍ത്തിവെയ്ക്കുന്നതായും മന്ത്രാലയം അറിയിച്ചു.

എന്നാല്‍ കമ്പനി മന്ത്രാലയത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലായിരിക്കും. ഡിസംബര്‍ ഏഴിനകം സാമ്പത്തിക സ്ഥിതി വ്യക്തമാക്കണമെന്ന് കമ്പനിയോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജന താല്‍പര്യവും ഹോങ്കോങിനെ ഒരു ലോകത്തോര ഏവിയേഷന്‍ ഹബ്ബായി മാറ്റാനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

ഹോങ്കോങ് എയര്‍ലൈന്‍സ് ഇവിടെതന്നെ നിലനില്‍ക്കും, സാമ്പത്തിക പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കും, ശമ്പളകുടിശിക തീര്‍ത്ത് എയര്‍ലൈന്‍സിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരും മന്ത്രാലയത്തിന്റെ അറിയിപ്പിന് ശേഷം എയര്‍ലൈന്‍സ് അധികൃതര്‍ പ്രതികരിച്ചു.