മുംബെെ:
ഇന്ത്യന്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ നേട്ടത്തോടെയാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്സ് 0.17 ശതമാനം വര്‍ധിച്ച് 40,927.11 ലെത്തി. നിഫ്റ്റി 0.14 ശതമാനം ഉയര്‍ന്ന് 12,065.25 ലെത്തി.
തുടര്‍ച്ചയായി മൂന്ന് ദിവസം നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ തകരാറിലായിരുന്നതിനാല്‍ ഇടിഞ്ഞ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി മൂല്യം ഉയര്‍ന്നു.
സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, റിലയന്‍സ്, ബജാജ് ഓട്ടോ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി എന്നീ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, സണ്‍ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ ആരംഭത്തില്‍ തന്നെ നഷ്ടത്തിലാണ്.