Wed. Jan 22nd, 2025

ന്യൂയോര്‍ക്ക്:

ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ പ്രിയങ്ക ചോപ്രയ്ക്ക് യുണീസെഫിന്‍റെ ഡാനി കെയ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു.  യുണിസെഫിന്‍റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച്  സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

ബാലാവകാശത്തിനുള്ള ആഗോള യുണിസെഫ് ഗുഡ്‌വിൽ അംബാസഡറാണ് നടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ പ്രിയങ്ക  യൂണിസെഫിന് ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു. ”യൂണിസഫിന്‍റെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന വിശ്രമമില്ലാത്ത പരിശ്രമം ശരിക്കും തന്നെ അത്ഭുതപ്പെടുത്തുന്നു. തന്നെയും ഈ യാത്രയുടെ ഭാഗമാക്കിയതിന് യൂണിസഫിനോട് ഹൃദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നു.  നിങ്ങളുടെ ഗുഡ്‌വിൽ അംബാസഡറായി  തുടരുന്നതില്‍ താന്‍ അഭിമാനിക്കുന്നു”- പ്രിയങ്ക ട്വിറ്റരില്‍ കുറിച്ചു.

https://www.instagram.com/p/B5qm7fZH-K4/?utm_source=ig_embed

By Binsha Das

Digital Journalist at Woke Malayalam