Mon. Dec 23rd, 2024

അമേരിക്ക:

എക്കാലവും ലോകമെമ്പാടുമുള്ള ആരാധകുടെ മനസ്സ് കീഴടക്കിയ ഹോളിവുഡ് ചിത്രമായിരുന്നു ജുമാന്‍ജി. കോ​​മ​​ഡി​​യും, സാ​​ഹ​​സി​​ക​​ത​​യും, ഫാ​​ന്‍റ​​സി​​യും നിറച്ച   ജു​​മാ​​ൻ​​ജി​​യു​​ടെ പു​​തി​​യ പ​​തി​​പ്പ് ‘ജു​​മാ​​ൻ​​ജി : ദി ​​നെ​​ക്സ്റ്റ് ലെ​​വ​​ൽ ‘ ഡി​​സം​​ബ​​ർ 13 ന് ​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തും.

അമേരിക്കയില്‍ റിലീസിനെത്തുന്ന ഇതേ ദിവസം തന്നെയാണ് ചെെനയിലും ചിത്രം റിലീസിനെത്തുക. ഇം​​ഗ്ലീ​​ഷി​​ന് പു​​റ​​മെ ത​​മി​​ഴ്, തെ​​ലു​​ങ്ക് , ഹി​​ന്ദി ഭാ​​ഷ​​ക​​ളി​​ലും സിനിമ മൊ​​ഴി മാ​​റ്റം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

ജെ​​ക്ക് കാ​​സ്ഡാ​​ൻ സംവിധാനം ചെയ്യുന്ന ചിത്രം സോ​​ണി പി​​ക്ചേ​​ഴ്സ്  ആ​​ണ്  ഇ​​ന്ത്യ​​യി​​ൽ റി​​ലീ​​സി​​ന് എ​​ത്തി​​ക്കു​​ന്ന​​ത്. ഡ്വെയ്ൻ ജോണ്‍സണ്‍, ജാക്ക് ബ്ലാക്ക്, കെവിൻ ഹാർട്ട്, നിക് ജൊനാസ്, കാരെൻ ഗില്ലൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ജു​​മാ​​ൻ​​ജി ഒ​​രു മാ​​ന്ത്രി​​ക ച​​തു​​രം​​ഗ ക​​ളി​​യാ​​ണ്. 1995 ൽ ​​ജു​​മാ​​ൻ​​ജി, 2005 ൽ ​​സ​​ത്തു​​റ: എ ​​സ്പേ​​സ് അ​​ഡ്വ​​ഞ്ച​​ര്‍, 2017 ൽ ​​വെ​​ൽ​​ക്കം ടു ​​ദി ജം​​ഗി​​ൾ എ​​ന്നീ ജുമാന്‍ജി സീരിസിലെ  നാ​​ലാമ​​ത്തെ ചിത്രമാണിത്.

നേരത്തെ പുറത്തിറങ്ങിയ ജുമാന്‍ജി സീരിസിലെ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ ചലനം സൃഷിടിച്ചിരുന്നു. പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടിയായിരുന്നു സിനിമകളെ സ്വീകരിച്ചത്.

അ​​മേ​​രി​​ക്ക​​ൻ എ​​ഴു​​ത്തു​​കാ​​ര​​ൻ ക്രി​​സ് വാ​​ൻ അ​​ൽ​​സ്ബ​​ർ​​ഗ് രൂ​​പം കൊ​​ടു​​ത്ത ജു​​മാ​​ൻ​​ജി ര​​ണ്ടെ​​ണ്ണം  പു​​സ്ത​​ക രൂ​​പ​​ത്തി​​ൽ പുറത്തിറങ്ങിയിരുന്നു. 1981ലും, 2002 ​​ലും  ആയിരുന്നു പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam