Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട്  കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച് നടന്ന ഡേ- നെെറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ കാഴ്ചവെച്ച സെഞ്ചുറിയാണ് ഇന്ത്യന്‍ നായകനെ തുണച്ചത്.

അതേസമയം, പാകിസ്താനെതിരായ പരമ്പരയില്‍ തിളങ്ങാനാവാത്തതാണ്  ഓസീസ് താരത്തിന് തിരിച്ചടിയായത്. സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റിന്റെ മുന്‍തൂക്കവുമായാണ് വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ ഒന്നാമനായത്.

സ്മിത്തിന് 923 പോയിന്ന്‍റും , കോഹ്ലിക്ക് 928 പോയിന്‍റുമാണ് പുതിയ റാങ്കിങ്ങിലുള്ളത്. ഇവര്‍ക്ക് പുറമെ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്നും മൂന്നുപേര്‍ പത്തിനുള്ളിലെത്തി.

അതേസമയം, പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ കുതിച്ചത്  ഡേവിഡ് വാര്‍ണറാണ്. 12 സ്ഥാനം മെച്ചപ്പെടുത്തി വാര്‍ണ്ണര്‍ അഞ്ചാം റാങ്കിലെത്തി.

ഇന്ത്യയ്ക്ക് ഇനി ഈ വര്‍ഷം ടെസ്റ്റ് മത്സരങ്ങളില്ല. എന്നാല്‍ ഓസ്ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡിനെതിരെ ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ മത്സരത്തില്‍ സ്മിത്ത് മാസ്മരിക പ്രകടനം കാഴ്ചവെയയ്ക്കുകയാണെങ്കില്‍ നഷ്ടമായ ഒന്നാംസ്ഥാനം ഈ വര്‍ഷം തന്നെ തിരിച്ചുപിടിക്കാന്‍ സാധിക്കും.

By Binsha Das

Digital Journalist at Woke Malayalam