Fri. Nov 22nd, 2024
സാന്‍ഫ്രാന്‍സിസ്‌കോ:

 
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഇനിമുതല്‍ ആല്‍ഫബറ്റ് ഐഎന്‍സി തലവന്‍. ഗൂഗിളിന്റെ മാത്യസ്ഥാപനമാണ് ആല്‍ഫബറ്റ് ഐഎന്‍സി. ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഇരുപത്തൊന്ന് വര്‍ഷം മുമ്പാണ് ആല്‍ഫബറ്റ് ഐഎന്‍സിക്ക് രൂപം നല്‍കിയത്. ലാറി പേജായിരുന്നു നിലവില്‍ ആല്‍ഫബറ്റിന്റെ സിഇഒ. 2015 ലാണ് ഗൂഗിളിന്റെ സിഇഒ ആയി പിച്ചെ നിയമിതനായത്.

സാങ്കേതിക രംഗത്ത് ആല്‍ഫബറ്റിന്റെ ദീര്‍ഘ നാളായുള്ള സേവനങ്ങളെക്കുറിച്ച് ലാറിക്കും സെര്‍ജിക്കും നന്ദി അറിയിച്ചു കൊണ്ട് സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.

ലാറിയ്ക്കും സെര്‍ജിയ്ക്കുമൊപ്പം നിര്‍മ്മിത ബുദ്ധി സോഫ്റ്റ് വെയറിലൂടെ ഗൂഗിളിന്റെ വെബ് സെര്‍ച്ചിംഗും മറ്റ് സേവനങ്ങള്‍ക്കും വേഗത കൂട്ടാനുള്ള പ്രവര്‍ത്തനത്തില്‍ സുന്ദര്‍ പിച്ചെയും ഉണ്ടായിരുന്നു. ലോകത്താകെ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നടത്തിയ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ചെയാണ് നേതൃത്വം നല്‍കിയത്.

പിച്ചെ കൂടി ആല്‍ഫബറ്റില്‍ ചേര്‍ന്നതോടെ ലാഭ വിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന്, നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു.

സെല്‍ഫ് ഡ്രൈവിംഗ് കാര്‍ കമ്പനിയായ വേയ്‌മൊയും ഹെല്‍ത്ത് കെയര്‍ സോഫ്റ്റ്‌വെയറും അടക്കം പന്ത്രണ്ടോളം കമ്പനികള്‍ ആല്‍ഫബറ്റിന് സ്വന്തമായുണ്ട്.