Mon. Dec 23rd, 2024

ന്യൂഡൽഹി :

ഉള്ളിയുടെ രൂക്ഷമായ വിലക്കയറ്റവും പെട്രോൾ വിലവർദ്ധനവിനും കുത്തനെ കൂട്ടിയ മൊബൈൽ നിരക്കിനുമെതിരെ സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ചു കോൺഗ്രസ്സ്.വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ അനുയോജ്യമായി ശേഖരങ്ങളുടെ പട്ടികയാണ് കോൺഗ്രസ്സ് പുറത്തുവിട്ടിരിക്കുന്നത്.

പത്ത് ലിറ്റർ പെട്രോൾ, പത്ത് കിലോ ഉള്ളി,അഞ്ചു കിലോ വെളുത്തുള്ളി,ഒരു ഗ്യാസ് സിലിണ്ടർ,ഒരു മാസത്തേക്കുള്ള മൊബൈൽ റീചാർജ് എന്നിവയാണ് ലിസ്റ്റിൽ ഉള്ളത്.ഇന്ത്യയിലെ വിലപ്പെട്ട സമ്മാനങ്ങൾ എന്ന അടിക്കുറുപ്പോടെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

100 രൂപക്ക് മുകളിലാണ് ഇന്ത്യയിലെ പലസ്ഥലങ്ങളിലും ഉള്ളിയുടെ വില.പച്ചക്കറി വിലയും കുതിച്ചുയരുകയാണ്.പെട്രോൾ വില ആണെങ്കിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.മൊബൈൽ സേവനദാതാക്കളായ ജിയോ,എയർടെൽ,വൊഡാഫോൺ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചത് അടുത്തിടെയാണ് .