Wed. Nov 6th, 2024

ജിഡിപി ക്ക് ഇന്ത്യയിൽ വലിയ ഭാവി ഇല്ലെന്ന് ബിജെപി എംപി നിശികാന്ത് ദുബെ പാർലിമെന്റിൽ പറഞ്ഞു.രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ജിഡിപി 6 വർഷത്തെ താഴ്ചയിൽ എത്തിയിരിക്കുകയാണ്.പാർലിമെന്റിൽ നികുതി ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് എം പി യുടെ ഈ പ്രസ്താവന.
“ജിഡിപി നിലവിൽ വന്നത് 1934 ലാണ്.രാമായണവും ബൈബിളും പോലെ ജിഡിപിയും ആത്യന്തികമായി സത്യമല്ലന്ന് സാമ്പത്തിക വിദഗ്ധൻ സിമോൺ കുസ്‌നെറ്റ് പറഞ്ഞിട്ടുണ്ട്.സാമ്പത്തിക സൂചകമായി ഭാവിയിൽ കുസ്‌നെറ്റ് ജിഡിപി ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞിട്ടുണ്ട്.ജിഡിപി യെ കുറിച്ച് സംസാരിക്കുന്നത് തന്നെ തെറ്റാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .
സ്ഥിര വികസനത്തിന്റെ വരിയിൽ അവസാന മനുഷ്യനിലും ക്ഷേമം എത്തിയിട്ടുണ്ടോ എന്ന പുതിയ സിദ്ധാന്തമാണ് പരിശോധിക്കേണ്ടതെന്നും എംപി വിശദീകരിച്ചു.സ്ഥിര വികസനം ജിഡിപി യെക്കാൾ സന്തോഷമാണ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു.ജി ഡി പി യുടെ ഇടിവിൽ കോൺഗ്രസ്സിന്റെ വിമർശനങ്ങൾക്ക് മറുപടി ആയിട്ടാണ് ബിജെപി എംപി യുടെ ഇത്തരത്തിലുള്ള പ്രസ്താവന.