Fri. Jan 3rd, 2025
കൊച്ചി:

 
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ലുക്കിന് നിറഞ്ഞ‌ കെെയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുതിയതായി പുറത്ത് വിട്ട ലുക്കും വന്‍ സ്വീകാര്യത നേടുകയാണ്. ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

സെക്കന്‍റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവിയാണ്  ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ആണ്.

By Binsha Das

Digital Journalist at Woke Malayalam