Wed. Aug 6th, 2025 11:08:27 PM

കൊച്ചി:

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്.

പ്രിയദർശന്‍റ്  മകൾ കല്യാണി പ്രിയദർശൻ ആണ് നായിക. വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മായാനദിയിലൂടെ പ്രശസ്തയായ ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു.

മുപ്പത് വര്‍ഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിശാഖ് സുബ്രഹ്മണനും നോബിള്‍ ബാബു തോമസുമാണ് മെരിലാൻഡ്സിനുവേണ്ടി ഹൃദയം നിര്‍മിക്കുക.

സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അവിചാരിതമായ ഒത്തുചേരല്‍ എന്നാണ് മോഹന്‍ലാല്‍ ഹൃദയത്തിന്റെ ലോഞ്ചിങ് ടീസര്‍ പങ്കുവെച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 2020 ഒാണത്തിന് സിനിമ തിയറ്ററിലെത്തും.

https://www.facebook.com/ActorMohanlal/videos/436101240658939/?v=436101240658939

By Binsha Das

Digital Journalist at Woke Malayalam