Tue. Oct 21st, 2025

കൊല്‍ക്കത്ത:

2020 സീസണ്‍ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ പങ്കെടുക്കുന്ന വിലയേറിയ താരങ്ങളുടെ പട്ടിക പുറത്ത്.  രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎൽ അധികൃതർ പുറത്തുവിട്ടത്.

ഏഴ് വിദേശ താരങ്ങള്‍ക്കാണ് ലേലത്തിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുള്ളത്. റോബിന്‍ ഉത്തപ്പയാണ് താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയിട്ടിട്ടുള്ള ഇന്ത്യന്‍ താരം. ഉത്തപ്പ അടക്കം ഒന്‍പത് താരങ്ങള്‍ക്ക് ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ട്‌.

ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ട പട്ടികയില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കാണ് ആധിപത്യം. 73 താരങ്ങൾക്കു മാത്രം ഒഴിവുള്ള താരലേലത്തിനായി ആകെ റജിസ്റ്റർ ചെയ്തിരിക്കുന്നത് 971 പേരാണ്.

ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തിലുടെ ആരാധകരുടെ മനസ്സ് കീഴടക്കിയ  ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഒന്നാമൻ. ഈ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികച്ച ഏക ബോളറാണ് കമ്മിൻസ്. ഈ മാസം 19ന് കൊല്‍ക്കത്തയിലാണ് താരലേലം.

 

 

By Binsha Das

Digital Journalist at Woke Malayalam