Wed. Jan 22nd, 2025
ന്യൂഡൽഹി :

അതീവ പരിതാപകരമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേ. 100 രൂപ വരുമാനം ഉണ്ടാകണമെങ്കിൽ 98.44 രൂപ ചിലവ് വഹിക്കേണ്ടി വരുന്നു എന്നാണ് കഴിഞ്ഞ ദിവസം പാർലിമെന്റിൽ അവതരിപ്പിച്ച സിഐജി റിപ്പോർട്ടിലെ 2017-18 സാമ്പത്തിക വർഷത്തെ ഓപ്പറേറ്റിംഗ് റേഷ്യോയിൽ ഉള്ളത്.

വരുമാനവും ചിലവും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന കണക്കാണ് ഓപ്പറേറ്റിംഗ് റേഷ്യോ. റയിൽവേയുടെ കാര്യപ്രാപ്തി ഇല്ലായ്മയും സാമ്പത്തിക തകർച്ചയും സൂചിപ്പിക്കുന്നതാണ് ഈ വരവു ചിലവ് കണക്കിന്റെ അനുപാതം. 2017 -18 കാലഘട്ടത്തിൽ സി ഐ ജി യുടെ കണക്ക് പ്രകാരം റെയിൽവേ 1665.61 കോടിയുടെ മിച്ച വരുമെന്നാണ് ഉണ്ടാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് 66.10 ശതമാനം കുറവാണിത്.

ഐആർസിഒഎൻ, എൻടിപിസി എന്നീ മേഖലയിലെ ചരക്ക് കൂലി ഇനത്തിൽ കിട്ടിയ മുൻ‌കൂർ തുക കൂടി ഇല്ലായിരുന്നെങ്കിൽ 5676.29 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നു. വരവ് ചിലവ് അനുപാതം 102.66 ശതമാനം കൂടുമായിരുന്നെന്ന് സിഐജി ചൂണ്ടിക്കാട്ടുന്നു. ചരക്ക് ഗതാഗതത്തിൽ നിന്ന് ലഭിക്കുന്ന 95 ശതമാനം തുകയും യാത്ര സർവീസുകളുടെ നഷ്ടം നികത്താനാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ റെയിൽവേക്ക് പുറമേ നിന്ന് വലിയ സാമ്പത്തിക സഹായം ആവശ്യമുള്ള സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു