Wed. Jan 22nd, 2025
വാഷിംഗ്‌ടൺ:

 

ഡിസംബർ 4 ന് നടക്കുന്ന ഇംപീച്ച്‌മെന്റ് ഹിയറിങ്ങിന് എത്താനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോൺഗ്രസ് ക്ഷണിച്ചു.

ട്രം‌പ് ഇതിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ ഇതിനെക്കുറിച്ച് പരാതി പറയുന്നത് നിർത്തുകയോ വേണമെന്ന് ഹൌസ് ജുഡീഷ്യറി കമ്മറ്റിയുടെ ഡെമോക്രാറ്റിക് ചെയർമാൻ ജെറോൾഡ് നാഡ്‌ലർ പറഞ്ഞു.

പ്രസിഡന്റ് പങ്കെടുക്കുകയാണെങ്കിൽ, അദ്ദേഹത്തിനു സാക്ഷികളെ ചോദ്യം ചെയ്യാൻ കഴിയും.

ട്രമ്പും, ഉക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്കിയും തമ്മിൽ നടന്ന ഒരു ഫോൺ സംഭാഷണത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ഇം‌പീച്ച്മെന്റ് വാ‍ദത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അത് നയിക്കും.