ന്യൂഡൽഹി:
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചു. ഇന്നു രാവിലെ തിഹാര്‍ ജയിലിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്നത്തേക്ക് 96 ദിവസമായി. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന ശക്തമായ വാദം എന്‍ഫോഴ്സ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകും.
ഒന്നിലധികം രോഗങ്ങളാൽ വലയുന്ന ചിദംബരത്തിന്റെ ഭാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10 കിലോയിലധികം കുറഞ്ഞതായി പാർട്ടി നേതാക്കൾ പറഞ്ഞു.
ചിദംബരത്തെ ഓഗസ്റ്റ് 21 ന് സിബിഐ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 5 ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തു. ഐഎൻഎക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തെ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു.