Mon. Dec 23rd, 2024
ന്യൂഡൽഹി:

 
നിയമവാഴ്ചയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മറ്റൊരു ഭരണഘടനാദിനം കൂടി ആഗതമായിരിക്കുകയാണ്. 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്നേക്ക് 70 വയസ്സ് തികയും. എന്നാല്‍, ഇന്ന് പാര്‍ലമെന്റിൽ നടക്കുന്ന സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍ അംബേദ്‌കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രകടനത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ പ്രഹസനമാണെന്നാണ് പ്രതിപക്ഷ വാദം.