തൃശ്ശൂർ:
2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.ഗിരിജ. ഡി നിർവ്വഹിച്ചു.
കാലാവസ്ഥാ വ്യതിയാനം ഒരു പ്രതിസന്ധിയായി നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുന്ന സന്ദർഭത്തിൽ അവയെ നേരിടാൻ വിദ്യാർത്ഥികൾ അടങ്ങുന്ന യുവതലമുറ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഡോ.ഗിരിജ അഭിപ്രായപ്പെട്ടു. യൂറോപ്പിൽ ഗ്രെറ്റ തൻബർഗിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം നമ്മിൽ ആവേശം നിറയ്ക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.മുരളി, പ്രൊഫ. ഉണ്ണികൃഷ്ണൻ ടി, പ്രൊഫ.സോണി, വി.കെ.ശശികുമാർ എന്നിവർ സംസാരിച്ചു. വിശാൽ എസ് വിജയൻ സ്വാഗതവും ആര്യ ടി.എസ് നന്ദിയും പറഞ്ഞു.
കോളേജ്, ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സ്റ്റുഡൻസ് ഫോർ ക്ലൈമറ്റ് റെസിലിയൻസ് എന്ന കൂട്ടായ്മയാണ് ജനുവരി 1ന്റെ കാലാവസ്ഥാ വലയം പരിപാടി സംഘടിപ്പിക്കുന്നത്.