Sun. Nov 17th, 2024
ജെറുസലേം:

 
വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് യുഎസ് തള്ളിപ്പറ‍ഞ്ഞു. ഇസ്രയേലി അധിനിവേശമായി ഇതിനെ കണക്കാക്കാനാവില്ലെന്നും, വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തള്ളിപ്പറയാനാവില്ലെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറ‍ഞ്ഞത്. അധികാരം നിലനിർത്താൻ പാടുപെടുന്ന പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് പുതുജീവൻ നൽകുന്നതാണ് യുഎസ് പ്രഖ്യാപനം. അതെ സമയം യുഎസ്സിന്റെ ചുവടുമാറ്റത്തെ അപലപിക്കുന്നതായി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.