Mon. Dec 23rd, 2024
സൗദി അറേബ്യ:

സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ് വിജയഗോൾ നേടിയത്.

13 ആം മിനുറ്റിൽ മെസ്സി അടിച്ച പെനാൽട്ടി കിക്ക് ബ്രസീലിയൻ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസ്സി ഗോൾ ഉറപ്പിക്കുകയായിരുന്നു. സൗഹൃദ മത്സര വിജയത്തിലൂടെ കോപ്പ അമേരിക്കയിൽ ഏറ്റ തോൽവിക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് അർജന്റീന.