Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:

അടുത്ത  സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്.

ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. മുന്‍പുള്ള സീസണുകളില്‍ ബെംഗളുരുവില്‍ വെച്ചാണ് ലേലം നടന്നിരുന്നത്.

ഐ പി എൽ 2019 സീസണില്‍  ഓരോ ടീമിനും 82 കോടിയാണ് താരങ്ങളെ വാങ്ങുവാൻ അനുവദിച്ചിരുന്നത്. എന്നാൽ 2020 സീസണ്‍ മുതല്‍  85 കോടിയോളം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ ലേലത്തില്‍ ചിലവഴിക്കാതിരുന്ന തുക കൂടി ടീമുകള്‍ക്ക് ഈ ലേലത്തില്‍ ചിലവഴിക്കാം.

ഇത് പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സിന് 8.2 കോടി രൂപ ബാക്കിയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് 7.15 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 6.05കൂടി രൂപയുമാണ് ബാക്കിയുള്ളത്.

 

By Binsha Das

Digital Journalist at Woke Malayalam