വായന സമയം: < 1 minute

ലണ്ടന്‍:

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ ടര്‍ക്കിഷ് ക്ലബ്ബിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ തോല്‍പ്പിച്ചത്.

ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ പിഎസ്ജിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി റയല്‍ മാഡ്രിഡ്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ ഗോളടി തുടങ്ങിയ റയല്‍ മാഡ്രിഡ് ഗോളടി നിര്‍ത്തിയത് ഇഞ്ചുറി ടെെമിലാണ്.

റയലിനായി ബെന്‍സിമ ഇരട്ട ഗോള്‍ അടിച്ചു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ റാമോസും ഒരു ഗോള്‍ കണ്ടെത്തി.ഹാട്രിക് നേടിയ റോഡ്രിഗോ ഒരു റെക്കോഡും സ്വന്തം പേരിലാക്കി.

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ  താരമെന്ന റെക്കോര്‍ഡാണ് 18കാരനായ റോഡ്രിഗോ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡ് ഇതിഹാസമായ റൗള്‍ ആണ് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.

Advertisement