24 C
Kochi
Monday, September 27, 2021

Daily Archives: 17th October 2019

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളെക്കാളും എൺപത്തിമൂന്നു റാങ്ക് പിന്നിലുള്ള ബംഗ്ലാദേശിനോട് തോൽവിയെന്ന വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ കളിക്കാരൻ ആദിൽഖാൻ അവസാന നിമിഷം നേടിയ ഗോളാണ്.ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയ സാദ് ഉദ്ദിൻ ആണ് ആദ്യ പകുതിയിൽ ബംഗ്ലാദേശിന് മുൻ‌തൂക്കം നൽകിയത്.കഴിഞ്ഞ മാസം...
ഹൈദരാബാദ്:ഒക്ടോബർ 21 നകം എല്ലാ ജീവനക്കാർക്കും സെപ്റ്റംബറിലെ ശമ്പളം നൽകണമെന്ന് തെലങ്കാന ഹൈക്കോടതി സർക്കാർ ഉടമസ്ഥതയിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (ടിഎസ്ആർടിസി) നിർദ്ദേശം നൽകി.ഒക്ടോബർ 5 ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചെങ്കിലും സെപ്റ്റംബറിൽ 49,190 ജീവനക്കാർക്കും ടിഎസ്ആർടിസി ശമ്പളം നൽകിയിട്ടില്ലെന്ന പരാതിയിൽ ഒരു ഉദ്യോഗസ്ഥൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പണിമുടക്ക് കാരണം ശമ്പളം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ടിഎസ്ആർടിസി മാനേജ്മെന്റ് കോടതിയിൽ അറിയിച്ചു. പണിമുടക്ക് കാരണം ജീവനക്കാർ...
ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയിലെ ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പ്രഖ്യാപിച്ചു."ഫുൾബാനിയിലെ ജില്ലാ ആശുപത്രിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയും ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 500 കിടക്കകളുള്ള ഒരു സംയോജിത ക്യാംപസാണ് ആസൂത്രണം ചെയ്യുന്നത്," മുഖ്യമന്ത്രി നവീൻ പട്നായ്ക് പറഞ്ഞു.ഇതോടൊപ്പം തന്നെ ബൗധിലുള്ള ജില്ലാ ആശുപത്രിക്ക് 200 കിടക്കകളും, നയാഗർ, കാലഹണ്ഡി ജില്ലാ ആശുപത്രികൾക്ക് 100 കിടക്കകളോടുകൂടിയ ഒരു പുതിയ കെട്ടിടവും മുഖ്യമന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചു.സർക്കാർ സംരംഭം ഡിസംബർ ഒന്നിനകം...
കൊൽക്കത്ത:   പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച തെക്കൻ കൊൽക്കത്തയിലെ നോബൽ സമ്മാന ജേതാവ് അഭിജിത് വിനായക് ബാനർജിയുടെ വസതി സന്ദർശിച്ച് അമ്മയോടും മറ്റ് ബന്ധുക്കളോടും സംസാരിച്ചു.തിങ്കളാഴ്ചത്തെ അവാർഡിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനു തൊട്ടുപിന്നാലെ ബാനർജിയെ ട്വിറ്ററിൽ അഭിനന്ദിച്ച മുഖ്യമന്ത്രി വൈകുന്നേരം 5 മണിയോടെ ബാലിഗഞ്ച് സർക്കുലർ റോഡിലുള്ള ഏഴാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് എത്തിയത്.പ്രശസ്തി നേടിയ സാമ്പത്തിക ശാസ്ത്രജ്ഞയായ നോബൽ ജേതാവിന്റെ അമ്മ നിർമ്മലയാണ് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം...
പാരീസ്:  അടുത്ത ഫെബ്രുവരി വരെ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽപ്പെടുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. ഇതോടൊപ്പം തന്നെ തീവ്രവാദത്തിനുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവ പൂർണമായും ഇല്ലാതാക്കുന്നതിനായുള്ള കർശന നടപടികൾ കൈക്കൊള്ളാൻ  ഇസ്ലാമാബാദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.പാരീസിൽ ചേർന്ന എഫ്എടിഎഫ് യോഗത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കാൻ ഇസ്ലാമാബാദ് സ്വീകരിച്ച നടപടികൾ അവലോകനം ചെയ്‌തിരുന്നു. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ വിഷയത്തിൽ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം...
ന്യൂ ഡൽഹി:   'ടാക്സിബോട്ട്' സേവനം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. എയർ ഇന്ത്യയുടെ എയർ ബസ് 320 വിമാനങ്ങളിലാണ് ആദ്യമായി ഈ സംവിധാനം ഘടിപ്പിക്കുന്നത്.നിലവിലുള്ള ടാക്സി ഉപകരണത്തിന് പകരമായി പൈലറ്റിനു നിയന്ത്രിക്കാവുന്ന സെമി റോബോട്ടിക് ഉപകരണം 'ടാക്സിബോട്ട്' എത്തുന്നത്."എൻജിൻ ഓഫ് ചെയ്തു കൊണ്ട് തന്നെ ബേയിൽ നിന്നും റൺവേയിലേക്ക് വിമാനത്തിനെ എത്തിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. കൂടുതൽ ഇന്ധനം ലാഭിക്കാനും, എഞ്ചിനുകളുടെ തേയ്മാനം കുറക്കാനും ഈ...
കൊച്ചി:  കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്."2018 ലെ പ്രളയത്തിൽ കുടുംബശ്രീയുടെ ചില കഫേ യൂണിറ്റുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അപ്പോഴാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന എൻജിഒ, അമേരിക്ക ഇന്ത്യ ഫൗണ്ടേഷൻ (എഐഎഫ്) സഹായ...
#ദിനസരികള്‍ 912സീതാകാവ്യത്തിന് നാലുഘട്ടങ്ങളുണ്ടെന്ന് സുകുമാര്‍ അഴീക്കോട് തന്റെ ഏറെ പ്രസിദ്ധമായ ആശാന്റെ സീതാകാവ്യത്തില്‍ പ്രസ്താവിച്ചു കണ്ടിട്ടുണ്ട്. വിചിന്തനം, വിമര്‍ശനം, വിനിന്ദനം, വിഭാവനം എന്നിവയാണ് അവ. ഈ നാലുഘട്ടങ്ങളിലും സീത നടത്തുന്ന ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത പുസ്തകത്തിലെ ആശാന്റെ സീതായനങ്ങള്‍ എന്ന രണ്ടാം അധ്യായം അദ്ദേഹം എഴുതിയിട്ടുള്ളത്. സീതയുടെ ചിന്തകളുടെ സ്വഭാവത്തെ പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു വിഭജനം നടത്തിയിട്ടുള്ളത്.അദ്ദേഹം എഴുതുന്നു “എണ്‍പതാം ശ്ലോകത്തിന് ശേഷമാണ് ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധമായ...