Fri. Apr 26th, 2024
ന്യൂ ഡൽഹി:

70 വർഷമായുള്ള അയോദ്ധ്യ കേസിന്റെ വാദം ബുധനാഴ്ച പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ, വിധി പറയുവാനായി മാറ്റി.

മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ പാനൽ വിധി പറയുന്നതിൽ പരാജയമായതിനെ തുടർന്ന്, രഞ്ജൻ ഗോഗോയ്യുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ ബഞ്ച്, കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി മുതൽ വാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

വൈകിട്ട് നാലു മണിക്ക് മുസ്ലിം പക്ഷത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാന്റെ വാദം കേൾക്കുന്നതിനിടയിൽ ജഡ്‌ജി വാദം അവസാനിപ്പിക്കുകയും, വിധി പറയുന്നതിനായി മാറ്റുകയുമായിരുന്നു.

“വാദം അവസാനിച്ചിരിക്കുന്നു, വിധി പറയുവാനായി മാറ്റുന്നു,” ചിഫ് ജഡ്‌ജി ഗൊഗോയി പറഞ്ഞു. കേസിന്റെ വിധി, ഗൊഗോയിയുടെ വിരമിക്കിൽ തിയ്യതിയായ നവംബർ 17 നു മുൻപു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ് എ നസീർ, എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

ശ്കതമായ വാദ പ്രതിവാദങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. ഹിന്ദു മഹാസഭയുടെ അഭിപക്ഷകൻ അവതരിപ്പിച്ച രാമജന്മ ഭൂമിയുടെ മാപ് മുസ്ലിം പക്ഷത്തിനു വേണ്ടി ഹാജരായ അശോക് ധവാൻ വലിച്ചു കീറിയത് വലിയ വിവാദമായി. ഇതേ തുടർന്ന് ശക്തമായ ഭാഷയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രതികരിച്ചു. കോടതിയുടെ മാന്യത നശിച്ചുവെന്നും ഇറങ്ങി പോകുമെന്നും അദ്ദേഹം പറഞ്ഞു.

വാദത്തിന്റെ ആദ്യ ഭാഗത്തിൽ മുസ്ലിം പള്ളി പണിതിരിക്കുന്നത് ചരിത്രപരമായി തെറ്റായ സ്ഥലത്താണെന്നു ഹിന്ദു പക്ഷത്തിനു വേണ്ടി ഹാജരായ വക്കീൽ വാദിച്ചു.

“1992 ഡിസംബർ അഞ്ചാം തിയതി പൊളിച്ചു കളഞ്ഞ ബാബറി മസ്‌ജിദ് തിരിച്ചു പണിയുവാനാണ് മുസ്ലിം പക്ഷത്തിന്റെ ആഗ്രഹം, പൊളിച്ച സ്ഥലം ഞങ്ങളുടേതാണ്, അവിടെ വീണ്ടും പണിയുവാനുള്ള അവകാശവും ഞങ്ങൾക്ക് മാത്രമാണ്, മറ്റാർക്കും അവിടെ ഒന്നും ചെയ്യുവാനുള്ള അവകാശമില്ല,” മുസ്ലിം പക്ഷത്തിനുവേണ്ടി ധവാൻ വാദിച്ചു.

ബാബറി മസ്‌ജിത് ഇസ്ലാം വിശ്വാസ പ്രകാരമല്ല പണി കഴിപ്പിച്ചിരിക്കുന്നതു എന്ന് വാദിച്ച ഹിന്ദു അഭിഭാഷകനെ ശ്കതമായ ഭാഷയിൽ തന്നെ ധവാൻ വിമർശിച്ചു.

വാദങ്ങൾക്ക് ശേഷം, ഇനിയും അവതരിപ്പിക്കുവാനുള്ള കാര്യങ്ങൾ അടുത്ത ആറു ദിവസങ്ങൾക്കുള്ളിൽ എഴുതി അറിയിക്കുവാൻ കോടതി അറിയിച്ചു.