Wed. Apr 24th, 2024
ഡെറാഡൂൺ:

 
ആനകളെ ഓടിക്കാൻ മുളക് പൊടിയും മുളക് ബോംബും പ്രയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്ന്, പ്രദേശവാസികൾ ഭീതിയിൽ.

സംസ്ഥാനത്തെ 11 ആനത്താരകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവർ ആനകളെ അകറ്റാനും മേഖലയിലെ മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനും വേണ്ടി, ചാക്കിൽ കെട്ടിയ മുളക്പൊടികളും അതുപോലെ മുളക് ബോംബുകളും ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയോടെ സുപ്രീം കോടതി ഇവയുടെ ഉപയോഗം പൂർണ്ണമായും തടഞ്ഞു.

നേപ്പാളിൽ നിന്നുള്ള ആനകളെ കൂടാതെ  ഉത്തർപ്രദേശിലെ തെറായി പ്രദേശത്തു നിന്നുള്ളവയും, രാംനഗർ, കോർബറ്റ്, കോസി നദി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി, ദേശീയപാത 121 ന്റെ പാച്ചും കൂടാതെ മറ്റു മൂന്ന് ആനത്താരകളായ –  കോട്ട, ചിൽക്കിയ – കോട്ട, സൗത്ത് പട്‌ലിഡൂൺ – ചിൽക്കിയ എന്നിവ ഉപയോഗിക്കുന്നു.

മനുഷ്യരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആനത്താരകളുടെ വീതികുറയുന്നത്, ആനകളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുന്നു.

ആനത്താരകളുടെ പ്രാന്ത പ്രദേശത്തു താമസിക്കുന്നവർ ആനകളെ തുരത്തുവാൻ വർഷങ്ങളായി തുടർന്ന് കൊണ്ടിരുന്ന പ്രക്രിയയാണിത്. പ്ലാസ്റ്റിക് ബാഗുകളിൽ മുളകുപൊടികൾ നിറച്ച്, ആനകൾ വരുമ്പോൾ അന്തരീക്ഷത്തിലേക്ക് വിതറും, ഇത് ആനയെ ഭയപ്പെടുത്തും. അവ പിന്മാറാൻ തയ്യാറാവും.

“മുളക്പൊടിയുടെ ഉപയോഗം വഴി ആനകളെ ഒരാഴ്ചയെങ്കിലും മാറ്റി നിർത്തുവാൻ സാധിക്കും. ആനകളുടെ എണ്ണം ഈ പ്രദേശങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു. അവയും മറ്റു മൃഗങ്ങളും ഞങ്ങളുടെ കൃഷി മാത്രമല്ല, ഞങ്ങളുടെ ജീവനും ഭീഷണിയാവുന്നു. ഞങ്ങൾക്കു ഇതല്ലാതെ വേറെ മാർഗമില്ല കാരണം സർക്കാർ ഞങ്ങൾക്കു വേണ്ടി മറ്റൊന്നും ചെയ്യുന്നില്ല.” ഗ്രാമവാസി രമേശ് തിവാരി പറഞ്ഞു.

“മുളകുപൊടിയുടെ ഉപയോഗമാണ് ഏറ്റവും ഫലപ്രദം. കാരണം, അവ വില കുറഞ്ഞതും സുരക്ഷിതവുമാണ്, അവ മൃഗങ്ങളെ കൊല്ലുന്നില്ല എന്നതാണ് മറ്റൊരു സത്യം. ഞങ്ങളുടെ കൂട്ടത്തിലെ പലരും ഇവിടെ കരിമ്പു കൃഷി ഉപജീവനമാക്കിയവരാണ്. കരിമ്പ് ആനകളെ വിളിച്ചു വരുത്തും. ഇതല്ലാതെ ഞങ്ങൾക്ക് വേറെ മാർഗമില്ല” അയാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാത്രം ഏകദേശം ഇരുപതിലധികം ആളുകൾ ആനയുടെ അക്രമത്തിനു ഇരയായിട്ടുണ്ട്.

എന്നിരുന്നാലും, നോയിഡ ആസ്ഥാനമായുള്ള സർക്കാരിതര സംഘടന ‘ഇൻഡിപെൻഡന്റ് മെഡിക്കൽ ഇനിഷ്യേറ്റീവ് സൊസൈറ്റി’ പൊതു താൽപ്പര്യ ഹർജി (PIL) അടുത്തിടെ ഫയൽ ചെയ്തു.

“മനുഷ്യൻ അവന്റെ ജീവനെ പേടിച്ചു നടത്തുന്ന പ്രവർത്തികൾ നിയന്ത്രിക്കുന്നതിന് പകരം, ആനകളെ നിയന്ത്രിക്കാൻ വനം വകുപ്പ് തീരുമാനമെടുക്കണമെന്ന് ഹർജിയിൽ വാദിക്കുന്നു.

“ആനകൾക്കെതിരേ മുളക് പൊടിയോ മറ്റേതെങ്കിലും ക്രൂരമായ മാർഗങ്ങളോ ഉപയോഗിക്കുന്നത് ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥന്റെയും ജസ്റ്റിസ് അലോക് കുമാർ വർമയുടെയും ഡിവിഷൻ ബെഞ്ച് നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.” ഹരജി നൽകിയ അഭിഭാഷകനായ ദുശ്യന്ത് മൈനാലി പറഞ്ഞു.

ധിക്കുലി പ്രദേശത്തെ ആനത്താരയിൽ നൂറ്റിയമ്പതിലധികം വാണിജ്യസ്ഥാപങ്ങളുണ്ട്, അതിനാൽ ഇവ പൂർണ്ണമായും തടയപ്പെട്ടു. മോഹാൻ പ്രദേശത്തെ നിർമാണങ്ങളും രാത്രി സമയങ്ങളിലെ വാഹന ഗതാഗതവും ആനകളെ കോസി നദിയിലെത്തുന്നതിൽ നിന്ന് തടയുന്നു.

വിവാഹ പാർട്ടികളിൽ നിന്നും വാണിജ്യ സ്ഥാപങ്ങളിൽ നിന്നുമുണ്ടാവുന്ന അനിയന്ത്രിതമായ ശബ്‌ദം ആനകളുടെ രാത്രി സഞ്ചാരത്തെ അസ്വസ്ഥമാക്കുന്നു.

ആനകളുടെ ആക്രമണം തടയുവാൻ കാടുകളിലേക്ക് കടന്നുള്ള മനുഷ്യന്റെ കൈ കടത്തലുകൾ ഒഴിവാക്കാനായി ഹൈവേയുടെ അരികിൽ പടക്കം പൊട്ടിക്കുന്നതിനും, മുളകുപൊടി ഉപയോഗിക്കുന്നതിനും വനം വകുപ്പ് അനുമതി നൽകിയിരുന്നു.

“നിലവിൽ പതിനൊന്നു ആനത്താരകളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്, പക്ഷെ മനുഷ്യന്റെ ഇടപടലുകൾ ഇവയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി. കൂർമബുദ്ധിയുള്ള മൃഗങ്ങളാണ് ആനകൾ ആരെങ്കിലും തങ്ങളെ ആക്രമിച്ചാൽ അവർ ഓർത്തിരുന്നു തിരികെ വന്നു ആക്രമിക്കുന്ന സ്വഭാവമുള്ളവ.” റാഹി പറഞ്ഞു.