Fri. Aug 8th, 2025 10:21:30 AM

തമിഴ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് തമിഴക സൂപ്പർ താരം ഇളയദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ഇരുവരുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകരെ തേടി ഈ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്.

വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലൻ വേഷത്തിലായിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമയുടെ പേരെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുക.

മുഴുനീള ഗ്യാങ്സ്റ്റർ പശ്ചാത്തലം നിറഞ്ഞ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറെ പ്രതീക്ഷയുള്ള ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ചിത്രത്തിലഭിനയിക്കാൻ വിജയ് സേതുപതി സമ്മതം മൂളിയതായാണ് സംവിധായകൻ അറിയിക്കുന്നത്.

മലയാളിയായ മാളവിക മോഹന്‍ ആയിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്.

അറ്റ്ലീ സംവിധാനം ചെയ്ത വിജയുടെ ‘ബിഗിൽ’ എന്ന ചിത്രവും വിജയ് സേതുപതിയുടെ ‘സംഘ തമിഴ’നും
ദീപാവലിക്ക് തീയേറ്ററുകളിൽ ഏറ്റുമുട്ടാൻ ഒരുങ്ങിയിരിക്കുന്ന ഈ വേളയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *