Mon. Dec 23rd, 2024
കൊടുങ്ങല്ലൂർ:

 
കേരള യുക്തിവാദി സംഘം കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനവും സെക്യൂലർ കുടുബ സമ്മേളനവും സെപ്റ്റംബർ 29 ന് നടക്കും.

പനങ്ങാട് യുവതരംഗം ലൈബ്രറിയിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി രാജഗോപാൽ വക്കത്താനം ഉദ്ഘാടനം നിർവ്വഹിക്കും.

മലയാളിയുടെ ജാതിബോധങ്ങളെ ചോദ്യം ചെയ്യപ്പെടേണ്ടതിന്റെയും നവ സെക്യുലർ കേരള നിർമിതിയുടേയും ആവശ്യകതകളുടെ പശ്ചാത്തലത്തിൽ; ജാതി ചോദിക്കുന്ന കേരളം, ശാസ്ത്ര ബോധം നിത്യജീവിതത്തിൽ, മലയാളിയുടെ ആരോഗ്യ ചിന്തകൾ, എന്നീ വിഷയങ്ങളിൽ രാജഗോപാൽ വക്കത്താനം, കെ.എം ബേബി, ഡോ. എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് സംസ്ഥാന അദ്ധ്യാപക പുരസ്കാര ജേതാവും കൈപമംഗലം ഫിഷറീസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പളുമായ കെ.കെ ഹരീഷ് കുമാറിനെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *