Tue. Nov 5th, 2024
ന്യൂഡൽഹി :

റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തി ഉത്തരേന്ത്യയിൽ അപ്രതീക്ഷിത ഭൂചലനം. പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക് അധീന കശ്മീർ മേഖലയിലെവിടെയോയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

കശ്മീർ, ഡൽഹി , ഛണ്ഡീഗഡ് തുടങ്ങിയ ഉത്തരേന്ത്യയിൽ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും ഖൈബർ-പഖ്‌തുലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്ത്യയിൽ ഭൂചലനത്തിൽ ആളപായമോ എന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

പാക്കിസ്ഥാനിൽ വൻ നാശനഷ്ടമാണ് ഭൂചലനത്തിൽ ഉണ്ടായിരിക്കുന്നത്, എന്നാൽ, നഷ്ടങ്ങളുടെ ശരിയായ കണക്കുകൾ ഇതുവരെ പുറത്തായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *