Wed. Jan 22nd, 2025
കോട്ടയം:

കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറിയും ചേർന്നുകൊണ്ട് കോട്ടയത്തുവച്ചാണ് വച്ചാണ് മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ നടത്തുന്നത്. ഫെസ്റ്റ് ക്യൂറേറ്റ് ചെയ്യുന്നത് ആർട്ടിസ്റ്റ് ടി ആർ ഉദയകുമാറാണ്.

കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി, കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറി എന്നീ വേദികളിലായിരിക്കും പരിപാടി നടക്കുക. സെപ്തംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് പരിപാടി നടക്കുക.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അനേകം ചിത്രകലാകാരന്മാരും ശില്പികളും പരിപാടിയിൽ പങ്കെടുക്കുന്നു. എറണാകുളത്തും ഫെസ്റ്റ് തുടരുമെന്നും വേദി പിന്നീട് അറിയിക്കുമെന്നും സംഘാടകനും കോട്ടയം ആർട്ട് ഫൗണ്ടേഷൻ സംഘാടകനുമായ ടി ആർ ഉദയകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *