Mon. Dec 23rd, 2024

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി മുന്നോട്ട് വന്നത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ദിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. മെസ്സിയുടെ കരിയറിലെ ആദ്യ ‘ഫിഫ ബെസ്റ്റ്’ പുരസ്‌കാരമാണിത്. എങ്കിലും താരത്തിന് പറയുവാനുള്ളത് ഇതു മാത്രം.

ഒരു വ്യക്തിഗത പുരസ്കാരം തനിക്ക് ലഭിച്ചിട്ട് കുറേ കാലമായിരിക്കുകയാണ്, അതുകൊണ്ടു തന്നെ ഈ പുരസ്കാരം ഏറെ സന്തോഷം നല്‍കുന്നുണ്ട്, അതിനൊപ്പം താരത്തിനു പറയുവാനുള്ളത് ബാഴ്‌സയുടെ മോശം തുടക്കത്തെ കുറിച്ചാണ്.

‘വളരെ മോശം തുടക്കമാണ് ഈ സീസണില്‍ ടീമിന്റേത്. തുടക്കമാണെങ്കിൽ കൂടി ഇത് ശ്രദ്ധിക്കേണ്ടതാണ്. സമയം കുറവാണ് , ഒരുപാട് മെച്ചപ്പെടേണ്ടതായിട്ടുണ്ട്. ടീമിനെ സംബന്ധിക്കുന്ന കാര്യമായതിനാൽ, മെച്ചപ്പെടും എന്നതില്‍ യാതൊരു സംശയവുമില്ല’ മെസി അറിയിച്ചു.

ലാലീഗയില്‍ താന്‍ ക്ലബിലേക്ക് മടങ്ങിയതിനു പിന്നാലെയുള്ള പ്രകടനത്തിലൂടെ പത്താമത്തെ കിരീടവും ബാഴ്സലോണയുടെ സൂക്ഷിപ്പ് അറയിലേക്കെത്തിച്ചാണ് മെസി ലോക ഫുട്ബോളര്‍ പുരസ്കാരം സ്വന്തമാക്കിയത്.

മേഗന്‍ റെപീനോയും മെസ്സിയും പുരസ്‌ക്കാരവുമായി

അമേരിക്കന്‍ താരം മേഗന്‍ റെപീനോയെ ഫിഫ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു. അമേരിക്കയ്ക്കായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനത്തിനാണ് റെപീനോയ്യ്ക്ക് പുരസ്‌കാരം. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും ഉൾപ്പടെ അമേരിക്കയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക ഘടകമായി റെപീനോയുടെ പ്രകടനം.

ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കർ മികച്ച ഗോള്‍കീപ്പറും. ഡച്ച് താരം സാണി വാന്‍ഡറിൻ മികച്ച വനിതാ ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ജുര്‍ഗന്‍ ക്ലോപ്പിനാണ്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഡാനിയല്‍ സോറിക്കാണ്. മെസ്സിയേയും ക്വിന്റേറോയെയും മറികടന്നാണ് ഡാനിയല്‍ സോറി പുഷ്‌കാസ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

ഡാനിയേൽ സോറിയുടെ ഗോൾ

Leave a Reply

Your email address will not be published. Required fields are marked *