Mon. Dec 23rd, 2024

ശ്യാം സത്യൻ ഫേസ്ബുക്കിലിട്ട, അച്ഛൻ എന്ന തലക്കെട്ടോടുകൂടിയുള്ള ജീവസ്സുറ്റ കുറച്ചു ചിത്രങ്ങൾ എല്ലാവരേയും ആകർഷിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രങ്ങളിലൂടെ ശ്യാം സത്യൻ കാഴ്ചവയ്ക്കുന്നത്. ഭാര്യയുടെ ചിതയ്ക്കുമുന്നിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന അച്ഛനിൽ തുടങ്ങി, കുഞ്ഞിന് ആപത്തുവന്നപ്പോൾ കാരണക്കാരനായവനെ ഇല്ലാതാക്കുന്ന അച്ഛൻ വരെയുള്ള ചിത്രങ്ങൾ, സ്വയം കഥ പറയുന്നുണ്ടെങ്കിലും വിവരണത്തോടെയാണ് നൽകിയിരിക്കുന്നത്. അവസാനചിത്രത്തിൽ, എല്ലാറ്റിനേയും നേരിടാൻ മകളെ പ്രാപ്തയാക്കിയ ശേഷം അവളെ കണ്ടുനിൽക്കുന്ന അച്ഛനാണ്. ചിത്രങ്ങളിൽ, ജിതു ചന്ദ്രനും, പ്രാർത്ഥന ദീപുവും, അച്ഛനും ഭദ്രയെന്ന മകളായും മാറുന്നു.

ചിത്രങ്ങൾ കാണൂ:-

Leave a Reply

Your email address will not be published. Required fields are marked *