Mon. Dec 23rd, 2024
അമരാവതി:

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. അമരാവതിയില്‍ ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നായിഡു താമസിക്കുന്ന വീടിനു മുന്നില്‍ നോട്ടീസ് പതിപ്പിച്ചത്.

എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശില്‍ നിന്നും ലീസിനിനെടുത്ത വീട്ടിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്തുള്ള ഈ വീട് നിയമം ലംഘിച്ച് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. നിര്‍മാണത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഈ വീട് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു.

ആദ്യത്തെ നോട്ടീസിന് ഉടമ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണ് വീണ്ടും നോട്ടീസയച്ചത്. ഏഴു ദിവസത്തിനകം വീട് പൊളിച്ച് മാറ്റണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. ഉടമ സ്വയം കെട്ടിടം പൊളിച്ച് മാറ്റാന്‍ തയാറായില്ലെങ്കില്‍ അതോറിറ്റി തന്നെ കെട്ടിടം പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രബാബു നായിഡു നിര്‍മിച്ചിരുന്ന പ്രജാവേദിക എന്ന കെട്ടിടവും നിയമലംഘനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പൊളിച്ചു മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *