ന്യൂ ഡൽഹി:
ക്യാബുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ ബസുകൾ എന്നിവ മോട്ടോർ വെഹിക്കിൾ ആക്ടിനെതിരെ നടത്തിയ പണിമുടക്ക് ഡൽഹിയിലെ ജനങ്ങളെ സാരമായി ബാധിച്ചു.
ഭേദഗതി വരുത്തിയ എംവിഎയ്‌ക്കെതിരെ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാൻസ്പോർട്ട് അസോസിയേഷൻ (യു എഫ് ടി എ) ഒരു സംഘം പണിമുടക്ക് പ്രഖ്യാപിച്ചു.
ഉദ്യോഗസ്ഥരെ മാത്രമല്ല, കുട്ടികളെ സ്കൂളിലേക്കു കൊണ്ട് പോകുന്ന മാതാപിതാക്കളെയും യുഎഫ്‌ടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പണിമുടക്ക് ബാധിച്ചു. ഡൽഹിയിലെ ചില സ്കൂളുകൾ അടച്ചിടാൻ തീരുമാനനയ്ക്കുകയും ചെയ്തു.
പണിമുടക്കുമായി ബന്ധപ്പെട്ട് സ്കൂളുകൾ അവധി പ്രഖ്യാപിച്ച വിവരം രക്ഷകർത്താക്കളെ അറിയിച്ചു.
ജി ഡി സാൽവാൻ പബ്ലിക് സ്‌കൂളുകളിൽ നിന്നുള്ള അറിയിപ്പ് : “പ്രിയ രക്ഷകർത്താക്കളേ, ദില്ലി / എൻസിആർയിലെ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ ബാനറിൽ സ്വകാര്യ ട്രാൻസ്‌പോർട്ടർമാർ വിളിച്ച പണിമുടക്കിനെത്തുടർന്ന്, 19/09/2019 ന് നഴ്സറി, കെജി, പത്താം ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ അടച്ചിരിക്കും. ”
കുട്ടികളുടെ അഭാവം മൂലം ഡൽഹി പബ്ലിക് സ്കൂൾ അവധി പ്രഖ്യാപിച്ചു.
ബിജെപി സർക്കാരെയും എ എ പി പാർട്ടി നയിക്കുന്ന ഡൽഹി സർക്കാരെയും യു എഫ് ടി എ കുറ്റപ്പെടുത്തി.
“കഴിഞ്ഞ 15 ദിവസമായി കേന്ദ്രത്തിൽ നിന്നും ദില്ലി സർക്കാരിൽ നിന്നും പുതിയ എം വി നിയമവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരമൊന്നും കാണുന്നില്ല, അതിനാൽ ഏകദിന പണിമുടക്കിന് പോകാൻ ഞങ്ങൾ നിർബന്ധിതരായി.” യു എഫ് ടി എ ജനറൽ സെക്രട്ടറി ശ്യാംലാൽ ഗോല പറഞ്ഞു.
ഡൽഹിക്കു പുറമെ നോയിഡയിലും ഫരീദാബാദിലും വാഹന പണിമുടക്ക് ബാധിച്ചു. എന്നിരുന്നാലും ഡൽഹി മെട്രോയും ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസ്സുകളും യാത്രക്കാർക്ക് ആശ്വാസമായി.