കൊച്ചി:
പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അകത്തേക്ക് കടക്കുന്ന വിശ്വാസികൾക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു.
കെ എസ് വര്‍ഗീസ് കേസിൽ സ്വീകരിച്ച നടപടിയിലൂടെ സഭാതര്‍ക്കത്തിന് സുപ്രീം കോടതി തന്നെ അന്തിമമായ ഒരു തീരുമാനം ഉണ്ടാക്കി കഴിഞ്ഞുവെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം.
ഈ പശ്ചാത്തലത്തിൽ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ വൈദികര്‍ക്ക് പിറവം പള്ളിയില്‍ പ്രവേശിക്കാനും അവിടെ പ്രാര്‍ഥന ചൊല്ലാനോ ദിവ്യബലി അർപ്പിക്കാനോ ഉള്ള അവകാശമുണ്ട്. അവർക്കൊപ്പം തന്നെ വിശ്വാസികള്‍ക്കും പ്രാര്‍ഥനയില്‍ പങ്കുചേരുവാനുള്ള അവകാശവുമുണ്ട്. ഈ അവകാശങ്ങളെല്ലാം നടപ്പിലാക്കണം, ഹൈക്കോടതി കർശന നിര്‍ദേശം നൽകി.
ഇതിനായി പോലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അതും നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് വിശ്വാസികളാവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പോലീസ് ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.