Mon. Dec 23rd, 2024
ഹൈ​ദ​രാ​ബാ​ദ്:

തെ​ലു​ങ്കു സിനിമ മെഗാ ഹിറ്റ് താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. താരത്തിന്റെ തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേഹം ആ​റു മാ​സം പ​ഴ​ക്ക​മു​ള്ള​താണെന്ന് പോ​ലീ​സ് അറിയിച്ചു.

ബു​ധ​നാ​ഴ്ച പതിവ് പോലെ കൃ​ഷിപണികളിൽ ഏർപ്പെടാൻ ​സ്ഥ​ല​ത്തെ​ത്തി​യ ഫാം ഹൗ​സ് ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അസഹനീയമായ ദുർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫാം​ഹൗ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അവിടെയൊരു മൃ​ത​ദേ​ഹമുള്ളതായി മനസിലാക്കിയത്. ഉടനെത്തന്നെ, വി​ല്ലേജ് റ​വ​ന്യൂ ഉദ്യോഗസ്ഥനെയും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​പ്പി​റെ​ഡ്ഡി​ഗു​ഡ എന്ന പ്രദേശത്ത് 40 ഏ​ക്ക​ര്‍ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *