ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ ‘ക്യാപ്റ്റൻ കൂൾ’ എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ രൂക്ഷ പ്രതികരണവുമായി ഇതിഹാസ താരങ്ങളും രംഗത്തേക്കെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍കൂടിയായ സുനില്‍ ഗവാസ്കറാണ്, ധോണിയുടെ സമയം കഴിഞ്ഞുവെന്നും ധോണിക്ക് ശേഷമുള്ള ഇന്ത്യയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്.
“ധോണിയോടുള്ള മുഴുവൻ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞാനറിയിക്കട്ടെ, ധോണിയുടെസമയം കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം സ്വയം വിരമിക്കേണ്ട സമയമാണിത്. ഇന്ത്യ ധോണിക്കും അപ്പുറത്തേക്ക് തന്റെ കാഴ്ചകളെത്തിക്കണം. അദ്ദേഹം പുറത്താക്കപ്പെടുന്നതിന് മുമ്പ് സ്വയമെ പോകണം എന്ന് എനിക്ക് തോന്നുന്നു”
കഴിഞ്ഞ ദിവസം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടായെങ്കിലും. ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് പത്രസമ്മേളനത്തിൽ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് യാതൊരു അറിവില്ലെന്നും, അത്തരത്തിലൊരു വാർത്ത കിട്ടിയെങ്കിൽ അത് തെറ്റാണെന്നും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഐ സി സി ലോകകപ്പിൽ ഇന്ത്യ ന്യൂസ്ലാൻഡിനോട് സെമിയിൽ പുറത്തായ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കായി ബാറ്റും ഗ്ലവ്വും എടുത്തത്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നു അദ്ദേഹം സ്വയമേ പിന്‍മാറിയിരുന്നതായാണ് ഔദ്യോഗികകമായ അറിയിപ്പ്.
ഇന്ത്യൻ സൈന്യത്തിന്റെ പാരാ റെജിമെന്‍റ് ക്യാമ്പില്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അന്ന് ധോണി കളിക്കാതിരുന്നതെന്ന് പിന്നീട് വിശദീകരിച്ചിരുന്നു.