Mon. Dec 23rd, 2024
തൃശ്ശൂർ :

 
എക്സ് എംഎൽഎ ആയിരുന്ന ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ പുസ്തകരൂപത്തിലാകുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീമതി പ്രവീണയാണ് “കനൽ” എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.

1940കളിൽ സർക്കാരുദ്യോഗം വലിച്ചെറിഞ്ഞുകൊണ്ട് ദളിത് സമുദായാംഗമായ അദ്ദേഹം പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കിറങ്ങുകയായിരുന്നു. സാംബവ സമുദായാംഗങ്ങളെ കോർത്തിണക്കി സാംബവ മഹാസഭ എന്ന സുശക്തമായ ഒരു സംഘടിതരൂപത്തിലേക്ക് അദ്ദേഹം എത്തിച്ചു.

2019 സെപ്റ്റംബർ 25ആം തീയതി ബുധനാഴ്ച 3 മണിക്ക് തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ശ്രീ പന്തളം സുധാകരൻ പുസ്തകം പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *