28 C
Kochi
Monday, September 20, 2021
Home Tags Book

Tag: Book

പുനത്തിലിന്റെ ചികിത്സാനുഭവങ്ങൾ

#ദിനസരികള്‍ 1088   പുനത്തില്‍ കുഞ്ഞബ്ദുളള, ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.'മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഗ്ഘോഷിച്ചാലും ആടയാഭരണങ്ങളില്‍ അലങ്കരിച്ചു വെച്ചാലും ജീവിതം ഒരാളുടേയും ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയില്ലെന്നും തോന്നിയ വഴിയേ പാഞ്ഞ് തോന്നിയ...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – പ്രകൃതിയും മനുഷ്യനും – കെ എന്‍ ഗണേഷ്

#ദിനസരികള്‍ 1070   ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എന്‍ ഗണേഷ്, തന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത്:- “മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഇന്ന് നിലനില്ക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും അക്കാദമിക പരിസ്ഥിതി ശാസ്ത്രത്തിന്റേയും നിലപാടുതറകളില്‍ നിന്നു മാത്രം കൈകാര്യം ചെയ്താല്‍ മതിയോ? പ്രകൃതിയുമായുള്ള മനുഷ്യരുടെ ബന്ധത്തെക്കുറിച്ച് മനുഷ്യസമൂഹങ്ങള്‍...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ -1 ഭാരതീയ സാഹിത്യ ദര്‍ശനം

#ദിനസരികള്‍ 1053 എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇത്. പുസ്തകത്തിലെ ഓരോ അധ്യായവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കഴിയുന്നത്ര വിശദമായിത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ യാത്ര സംവിധാനം ചെയ്തിരിക്കുന്നത്. എനിക്ക് പ്രിയപ്പെട്ടതെങ്കിലും എന്നെ പിന്തുടരുന്നവര്‍ക്ക് അതെത്രമാത്രം പ്രിയപ്പെട്ടതായിരിക്കുമെന്ന് സന്ദേഹമുണ്ടെങ്കിലും ഇപ്പോള്‍ മറ്റൊരു മാനദണ്ഡം സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യതകളൊന്നുമില്ല.അതുകൊണ്ട്...

ഭാഷയുടെ ശില്പചാരുത

#ദിനസരികള്‍ 1050   വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരെഴുത്തുകാരനാണ് സി വി വാസുദേവ ഭട്ടതിരി. അദ്ദേഹത്തിന്റെ ഭാരതീയ ദര്‍ശനങ്ങള്‍ എന്ന വിശിഷ്ട ഗ്രന്ഥമാണ് ആദ്യമായി എന്റെ കൈകളിലേക്കെത്തിയത്. നിഷ്പക്ഷവും കണിശവുമായി തന്റെ നിലപാടുകള്‍ പറയാന്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവം മറ്റു രചനകളിലേക്കും എന്നെ നയിച്ചു. അങ്ങനെയാണ് വാസുദേവ ഭട്ടതിരിയുടെ...

ആചാരങ്ങള്‍ ആഘോഷങ്ങള്‍ – ചില രഹസ്യങ്ങളിലേക്ക്

#ദിനസരികള്‍ 1042   ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്ന പേരില്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ എഴുപത്തിരണ്ടു പേജുമാത്രം വരുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസാധകര്‍. ഏതോ കാലങ്ങള്‍ മുതല്‍ ജനത തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും അവ ഏതേതു വിധത്തിലാണ് ഇന്നു കാണുന്ന രീതിവിധാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് എന്നതിനെക്കുറിച്ചുമാണ് ഈ...

മാരാരുടെ ഭാഷാപരിചയം

#ദിനസരികള്‍ 1041   കുട്ടികൃഷ്ണമാരാര്‍ എഴുതിയ ഒരു പുസ്തകമുണ്ട്. ഭാഷാപരിചയം എന്നാണ് പേര്. തെറ്റില്ലാതെ എങ്ങനെ മലയാള ഭാഷ കൈകാര്യം ചെയ്യാം എന്നാണ് പുസ്തകത്തിലെ ആലോചന. ഈ പുസ്തകം മലയാളികള്‍ക്ക് അത്ര അപരിചിതമാണെന്ന സങ്കല്പം എനിക്കില്ല.എന്നാല്‍‍പ്പോലും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തെക്കുറിച്ച് പഠിക്കാന്‍ ഏതാണ് ഏറ്റവും പര്യാപ്തമായ പുസ്തകം...

ഇതാ ഒരു പുസ്തകം, രസകരമായ പുസ്തകം!

#ദിനസരികള്‍ 1037   “ഒരു കളിപ്പാട്ടം ഉപയോഗിച്ച് ഒരു കുട്ടിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതു പൊട്ടിക്കുക എന്നതാണ്. അടുത്ത നല്ല കാര്യം അതു നിര്‍മ്മിക്കുകയും. സ്വതന്ത്രമായി കുട്ടികള്‍ക്ക് നിര്‍മ്മിക്കുകയും പൊട്ടിക്കുകയും ചെയ്യാവുന്ന കളിപ്പാട്ടങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. നമ്മുടെ കാലത്തും കടന്നുപോയ തലമുറയിലുമുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ഉപയോഗിച്ചിരുന്ന...

അടിമ ഗര്‍ജ്ജനങ്ങള്‍

#ദിനസരികള്‍ 959 ഒരു കാലത്ത് ഈ നാട്ടില്‍ അടിമകളായി ജീവിച്ചു പോന്ന ഒരു വംശം ക്രമേണ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും മറ്റു മനുഷ്യരോടൊപ്പംതന്നെ തുല്യരാണ് തങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തതിന്റെ ഒരു ഹ്രസ്വചരിത്രമാണ് തെക്കുംഭാഗം മോഹന്‍ 'അടിമഗര്‍ജ്ജനങ്ങള്‍' എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്.ആ ചരിത്രം പക്ഷേ, രേഖീയമായ ഒരു മുന്നേറ്റമായിട്ടല്ല...

ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍

#ദിനസരികള്‍ 940 “ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍ സാക്ഷരനായ ഏതൊരാള്‍ക്കും ഇന്‍റര്‍‌നെറ്റ് കാലഘട്ടത്തില്‍ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. അതിനാല്‍ ഭരണഘടനയുടെ ആത്മാവിനെ അറിയുക എന്നതാണ് പ്രധാനം” എന്ന് തുറന്നെഴുതിക്കൊണ്ടാണ്...

മുപ്പതാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം ഒക്ടോബർ 30ന്

ഷാര്‍ജ:'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്ന സന്ദേശവുമായി, മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ ഈ മാസം 30ന് ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക സ്നേഹികൾ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ പല ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. കേരള ഭൂമികയിൽ നിന്നുള്‍പ്പെടെ...