Wed. Nov 6th, 2024
ന്യൂഡല്‍ഹി:

ഐ എന്‍ എക്‌സ് മീഡിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സി ബി ഐ ചിദംബരത്തെ കോടതിയില്‍ ഹാജരാക്കുന്നത്.

ഈ മാസം 23നാണ് ദില്ലി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടി നല്‍കാന്‍ സി ബി ഐ കോടതിയില്‍ ആവശ്യപ്പെടും. ജാമ്യാപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തില്‍ കോടതിയും സി ബി ഐയുടെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന.

ഇതിനിടെ സി ബി ഐ അന്വേഷണത്തിന് സമാന്തരമായി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നടക്കുന്നുണ്ട്. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ ചിദംബരം അപേക്ഷ നല്‍കിയിരുന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. തീഹാര്‍ ജയിലില്‍ കിടക്കുന്നതിനു പകരമാണ് എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ ചിദംബരം അനുവാദം ചോദിച്ചത്. ഇതും സി ബി ഐ കോടതി തള്ളുകയായിരുന്നു.

ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട ചിലരെ കൂടി ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *