Wed. Jan 22nd, 2025

വിഖ്യാത തമിഴ് സംവിധായകൻ മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതി പൊന്നിയിൻ സെല്‍വന്റെ ചിത്രീകരണം തായ്‌ലൻഡിൽ പുരോഗമിക്കുന്നു. ഇന്ത്യൻ സിനിമ രംഗത്തെ വന്‍ സൂപ്പർ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ 100 ദിവസം നീളുന്ന ഷൂട്ടിംഗാണ് തായ്‌ലൻഡിൽ നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ തന്നെ ലൊക്കേഷനിലെ മുഴുവൻ പടംപിടുത്തവും പൂര്‍ത്തിയാക്കാനാണ് മണിരത്നം പദ്ധതിയിടുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, മലയാളത്തിൽ നിന്നും ദുൽഖർ സൽമാൻ, ജയറാം, തമിഴകത്തു നിന്നും വിജയ് സേതുപതി, വിക്രം, ജയന്‍ രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൽക്കിയും പൊന്നിയിൻ സെൽവന്റെ പതിപ്പും
കടപ്പാട് ; ദി ഹിന്ദു

ചോളസാമ്രാജ്യത്തെ രാജാവായിരുന്ന അരുൾമൊഴിവർമ്മന്റെ ജീവിതത്തെ ആസ്പദമാക്കി കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ.

തമിഴില്‍ രചിക്കപ്പെട്ട ഈ നോവലിനെ ഇതിവൃത്തമാക്കിയാണ് മണിരത്നത്തിന്റെ സ്വപ്ന പദ്ധതി രൂപപ്പെടുന്നത്. ഇന്ത്യൻ സിനിമ ആരാധകരുടെ ഇഷ്ട സംഗീതജ്ഞനും മണിരത്നം സിനിമകളിലെ സ്ഥിരസാന്നിധ്യവുമായ എ ആര്‍ റഹ്മാനാണു പൊന്നിയിൻ സെൽവന്റെയും സംഗീതം നിര്‍വഹിക്കുന്നത്. വൈരമുത്തുവാണ് ചിത്രത്തിന്‍റെ ഗാനങ്ങള്‍ രചിക്കുക.

Leave a Reply

Your email address will not be published. Required fields are marked *