കൊച്ചി:
ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള മാല്‍ഡിവിയന്‍ വിമാന കമ്പനി കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 28 മുതലാണ് മാലദ്വീപിലെ ഹനുമാധുവില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതമാണ് നടത്തുക. 50 സീറ്റുകളുള്ള വിമാനത്തല്‍ 10,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യാത്രാ സമയം ഒരു മണിക്കൂറാണ്. ഇതേ വിമാനം തന്നെ ഹനിമാധുവില്‍ നിന്നും മാലിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
വടക്കന്‍ മാലദ്വീപിലെ പ്രധാന ടൂറിസം മേഖലയാണ് ഹനിമാധു ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. ടൂറിസം സന്ദര്‍ശകരെ ലക്ഷ്യമിട്ടാണ് കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുന്നത്. വടക്കന്‍ മാലദ്വീപിന്റെ ട്രാവല്‍, ടൂറിസം മേഖലകളുടെ വികസനത്തില്‍ പുതിയ വിമാന സര്‍വീസ് നിര്‍ണായകമായ പങ്കു വഹിക്കുമെന്ന് മാല്‍ഡിവിയന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഐഷത്ത് ജന്നിഫര്‍ പറഞ്ഞു. നിലവില്‍ മാലദ്വീപില്‍ നിന്നും ധാരാളം പേര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്കു വരുന്നുണ്ട്. കൂടുതല്‍ ഇന്ത്യാക്കാരെ മാലദ്വീപിലെ ടൂറിസം മേഖലകളുമായി അടുപ്പിക്കുകയാണ് പുതിയ വിമാന സര്‍വീസിന്റെ ലക്ഷ്യമെന്നും ഐഷത്ത് ജന്നിഫര്‍ വ്യക്തമാക്കി.
മാലദ്വീപിലെ ടൂറിസം മേഖലയിലുള്ള പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണ് ഹനിമാധു. അതിനാലാണ് ഹനിമാധുവും കൊച്ചിയും ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കമേഴ്‌സ്യല്‍ വിഭാഗം ജനറല്‍ മാനേജര്‍ അംന മുസ്തഫയും അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള രണ്ടായിരത്തോളം അധ്യാപകര്‍ മാലദ്വീപില്‍ ജോലി ചെയ്യുന്നുണ്ട്. മാലദ്വീപിലേക്കു വരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത് ഇക്കാര്യം കൂടി കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ മാല്‍ഡിവിയന്‍ വിമാന കമ്പനി തീരുമാനിച്ചിട്ടുള്ളത്. മാലിയിലെ വിവിധ ടൂറിസ്റ്റു ദ്വാപുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സീപ്ലെയിന്‍ സര്‍വീസുകളും മാല്‍ഡിവിയന്‍ നടത്തുന്നുണ്ട്.